‘ഗാലയില്‍ ഞാന്‍ പറഞ്ഞതുപോലെ ഇത് എന്റെ ഷെല്‍ഫില്‍ ഇല്ലാത്ത രണ്ട് അവാര്‍ഡുകളാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. അതുപോലെ അര്‍ജന്റീനയുടെ ഇതിഹാസമായ മറഡോണയെ ഞാന്‍ വളരെയധികം ആരാധിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ ഞങ്ങളോടൊപ്പം ഇല്ല,’ റൊണാള്‍ഡോ പറഞ്ഞു.
Does this award named Maradona, other with 5M votes, has a special flavour?
Ronaldo:“I don’t have these two awards in my own museum and that makes me, in a way, very happy, especially the one for Maradona, who is no longer with us and was a player I always admired.” pic.twitter.com/0AYGFdPkxI
“As I said today at the gala, these are two awards that I don’t have in my museum and it makes me happy, especially the one for Maradona, who is no longer with us and was a player I always admired.” pic.twitter.com/UGktrF6eXZ
ഫുട്‌ബോളിലെ ആരാധകരുടെ പ്രാധാന്യത്തെ കുറിച്ചും റൊണാള്‍ഡോ സംസാരിച്ചു.
‘ഫുട്‌ബോളില്‍ ആരാധകര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങളെ കാണാനും ഞങ്ങളുടെ കളി ആസ്വദിക്കാനും അവര്‍ ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തിലേക്ക് എത്തുന്നു. ഞാന്‍ യൂറോപ്പില്‍ കളിക്കുന്ന സമയങ്ങളില്‍ ഈ അവാര്‍ഡ് വിജയിക്കാന്‍ എനിക്ക് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ എനിക്ക് ആദ്യമായാണ് ലഭിക്കുന്നത്. ഓരോ സീസണിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു കൊണ്ട് ഈ അവാര്‍ഡുകള്‍ ലഭ്യമാകുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
2023 ലാണ് റൊണാള്‍ഡോ മഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്കായി മിന്നും ഫോമിലാണ് ഈ 38 കാരന്‍ കളിക്കുന്നത്.
ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും നേടി കൊണ്ട് സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. 2023 മറ്റൊരു അവിസ്മരണീയ നേട്ടവും ഈ പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തമാക്കിയിരുന്നു.
2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തം പേരില്‍ ആക്കി മാറ്റിയത്. അല്‍ നസറിനും പോര്‍ച്ചുഗല്‍ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.
Content Highlight: Cristaino Ronaldo reveals his favorite player in football.