2023 ഐ.എസ്എ.ഫ്.എച്ച്.എസ് ( ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ) ഈ വര്‍ഷത്തെ മികച്ച പത്ത് ഫുട്‌ബോള്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടാണ്. ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും രണ്ടും മൂന്നും സ്ഥാനത്തും ഇടം നേടി.
ഐ.എസ്എ.ഫ്.എച്ച്.എസ് പുറത്തുവിട്ട താരങ്ങളുടെ പട്ടിക
1. ഏര്‍ലിങ് ഹാലണ്ട്
2. കിലിയന്‍ എംബാപ്പെ
3. ലയണല്‍ മെസി
4. റോഡ്രി
5. ജൂഡ് ബെല്ലിങ്ഹാം
6. കെവിന്‍ ഡി ബ്രൂയ്ന്‍
7. ഹാരി കെയ്ന്‍
8. ബെര്‍ണാഡോ സില്‍വ
9. വിനീഷ്യസ് ജൂനിയര്‍
10. ലൗട്ടാറോ മാര്‍ട്ടിനെസ്
എന്നാല്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോക്ക് സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ റൊണാള്‍ഡോയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പോര്‍ച്ചുഗീസ് വാര്‍ത്താ ഏജന്‍സിയായ എ ബോല അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പത്ത് താരങ്ങളുടെ പട്ടിക പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു താഴെ പരിഹാസത്തോടെ കമന്റുകള്‍ രേഖപ്പെടുത്തുകയായിരുന്നു റൊണാള്‍ഡോ.
2023 സീസണില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി ഈ സീസണില്‍ 22 ഗോളുകളും 11 അസിസ്റ്റുകളും ആണ് റോണോ നേടിയിട്ടുള്ളത്. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോയുടെ പേരിലാണ്. 53 ഗോളുകളുമായി 38ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് പോര്‍ച്ചുഗീസ് ഇതിഹാസം കാഴ്ചവെച്ചത്.
ഈ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും മികച്ച താരങ്ങളുടെ ലിസ്റ്റില്‍ റൊണാള്‍ഡോ ഇടം നേടാതെ പോയത് ഏറെ ശ്രദ്ധേയമായി.
Content Highlight: Cristaino Ronaldo reaction viral on social media.