സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ അല്‍ ഫെയ്ഹക്കെതിരെ 3-1 ന്റെ മിന്നും ജയം സ്വന്തമാക്കി.
മത്സരത്തിലെ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ അല്‍ ഫെയ്ഹക്കെതിരെ 3-1 ന്റെ മിന്നും ജയം സ്വന്തമാക്കി.
മത്സരത്തിലെ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
‘മറ്റൊരു മികച്ച വിജയം. ഈ വിജയം വരാനിരിക്കുന്ന മത്സരങ്ങളില്‍ മുന്നോട്ട് പോകുന്നതിന് വളരെ പ്രധാനമാണ്,’ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
View this post on Instagram
കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഷോട്ടുകള്‍ ആണ് എതിര്‍പോസ്റ്റിലേക്ക് പായിച്ചത്. എന്നാല്‍ താരത്തിന് ഗോള്‍ നേടാന്‍ സാധിച്ചില്ല.
നിലവില്‍ 11 ഗോളുകള്‍ നേടികൊണ്ട് സൗദി ലീഗിലെ ടോപ്പ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ. സഹതാരമായ ടാലിസ്‌ക എട്ട് ഗോളുകളുമായി രണ്ടാം സ്ഥാനത്തുമുണ്ട്.
താരത്തിന് ഈ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാത്തതിനെ തുടര്‍ന്നുള്ള ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കോച്ച് ലൂയിസ് കാസ്‌ട്രോ പ്രതികരിച്ചു.
‘ എന്തുകൊണ്ടാണ് അല്‍ നസര്‍ ആരാധകര്‍ റൊണാള്‍ഡോയുടെ പ്രതികൂലമായ കാര്യങ്ങളെകുറിച്ച് ആശങ്കപ്പെടുന്നത്. അവര്‍ പോസിറ്റീവ് കാര്യങ്ങള്‍ നോക്കാത്തത് എന്താണ്. ഞങ്ങള്‍ ഏഷ്യയിലെ മികച്ച ടീമാണ് പിന്നെ ഞങ്ങളുടെ ലീക്കില്‍ രണ്ടാം സ്ഥാനക്കാരുമാണ് ഞങ്ങള്‍ ഒരുപാട് വിജയങ്ങള്‍ നേടിയിട്ടുണ്ട്,’ ലൂയിസ് കാസ്‌ട്രോ ദി നാസര്‍ സോണ്‍ വഴി പറഞ്ഞു.
മത്സരത്തില്‍ 55′, 61 മിനിട്ടുകളില്‍ ടാലിസ്‌ക ഇരട്ടഗോള്‍ നേടിയപ്പോള്‍ എഴുപത്തിനാലാം മിനിട്ടില്‍ ഒറ്റാവിയൊയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഹുസൈന്‍ അല്‍ ഷുവെയ്ഷിന്റെ വകയായിരുന്നു അല്‍ ഫീഹയുടെ ആശ്വാസഗോള്‍. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ നസര്‍ 3-1ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
⌛️ || Full time, 💪💛@AlNassrFC 3:1 #AlFayha#AlNassrAlFayha | #yallaRSL
Talisca ⚽️⚽️
Otávio ⚽️ pic.twitter.com/TjTmmopDRd— AlNassr FC (@AlNassrFC_EN) October 28, 2023
Another 3 points 🙌
Narrowing the gap, let’s keep it up 💪 pic.twitter.com/w2dnX5pCRD— AlNassr FC (@AlNassrFC_EN) October 28, 2023
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍
ഒക്ടോബര്‍ 31ന് കിങ്സ് കപ്പിന്റെ അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristaino Ronaldo praises AL Nassr victory.