| Tuesday, 7th November 2023, 1:26 pm

മെസിക്ക് ഒരു വോട്ടെങ്കിലും ചെയ്യാമായിരുന്നു റോണോ; സൂപ്പര്‍ താരത്തിന്റെ ബാലണ്‍ ഡി ഓര്‍ വോട്ടിങ് കണക്കുകള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ജേതാവായ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ ബാലണ്‍ ഡി ഓറിലെ വോട്ടിങ് ചരിത്രം പുറത്ത് വന്നു. ബാലന്‍ഡി ഓര്‍ അവാര്‍ഡ് വോട്ടെടുപ്പില്‍ ഒരു തവണ പോലും ലയണല്‍ മെസിക്ക് റൊണാള്‍ഡോ വോട്ട് ചെയ്തിട്ടില്ല എന്ന കണക്കുകള്‍ ആണ് പുറത്ത് വന്നത്.

അവാര്‍ഡ് വോട്ടിങ്ങിലുള്ള നിയമങ്ങള്‍ പ്രകാരം ഒരിക്കല്‍ പോലും റൊണാള്‍ഡോ മെസിക്ക് വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

യാര്‍ഡ് ബാര്‍ക്കര്‍ പറയുന്നതനുസരിച്ച് 2010 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പ്രകാരം.

2010ല്‍ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ റൊണാള്‍ഡോ സാവി, ഐക്കര്‍ കസിയസ്, വെസ്ലി സ്നൈഡര്‍ എന്നീ താരങ്ങള്‍ക്കായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ആ വര്‍ഷം അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി ആയിരുന്നു അവാര്‍ഡ് നേടിയത്.

2013ല്‍ മെസ്യൂട് ഓസില്‍, ഗാരത് ബെയ്ല്‍, റാഡമല്‍ ഫാല്‍ക്കാവോ എന്നിവര്‍ക്കാണ് റോണോ വോട്ട് ചെയ്തത്. ആ വര്‍ഷം അവാര്‍ഡ് റോണോ സ്വന്തമാക്കുകയും ചെയ്തു.

2014 മുതല്‍ 2017 വരെ അന്നത്തെ റയല്‍ മാഡ്രിഡ് സഹതാരങ്ങളായ ഗാരെത് ബെയ്ല്‍, സെര്‍ജിയോ റാമോസ്, കരിം ബെന്‍സെമ, ലൂക്കാ മോഡ്രിച്ച്, ജെയിംസ് റോഡ്രിഗസ്, മാഴ്‌സെലോ എന്നിവര്‍ക്കുമായിരുന്നു റൊണാള്‍ഡോ വോട്ട് രേഖപ്പെടുത്തിയത്.

2018-19 സീസണില്‍ അന്തോണിയോ ഗ്രീസ്മാന്‍, റാഫേല്‍ വരാനെ, ലുക്ക മോഡ്രിച്ച് എന്നിവര്‍ക്കുമാണ് റൊണാള്‍ഡോ വോട്ട് ചെയ്തത്.

2008, 2014, 2015, 2016, 2017 വര്‍ഷങ്ങളിലായിരുന്നു റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. അതേസമയം മെസി 2009, 2011, 2012, 2013, 2016, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ഡി ഓര്‍ നേടിയത്.

നിലവില്‍ ഈ സീസണില്‍ ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിലെത്തി നില്‍ക്കുകയാണ്. ഖത്തര്‍ ലോകകപ്പ് നേട്ടവും ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൗള്‍ നേടിയതും ക്ലബ്ബ് തലത്തില്‍ പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടവും ഒപ്പം ടീമിനായി 20 ഗോളുകളും നേടിയതെല്ലാമാണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

എന്നാല്‍ ഈ വര്‍ഷം റൊണാള്‍ഡോക്ക് നോമിനേഷന്‍ പട്ടികയില്‍ ആദ്യ 30ല്‍ ഇടം നേടാനാവാതെപോയത് ഏറെ ശ്രദ്ധേയമായി. മെസിയുടെ എക്കാലത്തെയും മികച്ച എതിരാളിയായ റോണോ ഇല്ലാതിരുന്ന ആദ്യ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആയിരുന്നു ഇത്.

Content Highlight: Cristaino ronaldo never votted Lionel Messi in Ballon d’ or.

We use cookies to give you the best possible experience. Learn more