സൗദി സൂപ്പര്‍ കപ്പില്‍ നിന്നും അല്‍ നസര്‍ പുറത്ത്. അല്‍ ഹിലാല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് സൗദി വമ്പന്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
മത്സരത്തിന്റെ 86ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ത്രോ എടുക്കുന്നതിനിടെ അല്‍ ഹിലാല്‍ താരത്തിനെ റൊണാള്‍ഡോ എല്‍ബോയിലൂടെ താഴെ വീഴ്ത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് റഫറി റൊണാള്‍ഡോക്കെതിരെ ഡയറക്റ്റ് റെഡ് കാര്‍ഡ് നല്‍കിയത്.
Ronaldo reacts with passion after getting a red card 🟥💪🏼 Even at 39 Ronaldo still keep his intensity and competitive mindset 👏 pic.twitter.com/BxphJKkIrB
അതേസമയം മുഹമ്മദ് ബിന്‍ സിയാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് അല്‍ ഹിലാല്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയും ആയിരുന്നു പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 61ാം മിനിട്ടില്‍ സലിം അല്‍ഡസറിയിലൂടെ അല്‍ നസര്‍ ആണ് ആദ്യം ലീഡ് നേടിയത്. 72ാം മിനിട്ടില്‍ മാല്‍ക്കോം അല്‍ ഹിലാലയനായി രണ്ടാം ഗോള്‍ നേടി.
സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനയിലൂടെ ആയിരുന്നു അല്‍ നാസര്‍ ആശ്വാസഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുകയായിരുന്നു താരം ഗോള്‍ നേടിയത്.
മത്സരത്തില്‍ 18 ഷോട്ടുകള്‍ ആണ് അല്‍ നസറിന്റെ പോസ്റ്റിലേക്ക് അല്‍ ഹിലാല്‍ ഉതിര്‍ത്തത് ഇതില്‍ എട്ട് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് അല്‍ഹിലാലിന്റെ പോസ്റ്റിലേക്ക് 11 ഷോട്ടുകളില്‍ മൂന്നെണ്ണം മാത്രമാണ് അല്‍ നസറിന് ലക്ഷ്യത്തിലേക്ക് അടിക്കാന്‍ സാധിച്ചത്.
അതേസമയം സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ ഏപ്രില്‍ 11നാണ് നടക്കുക. ആവേശകരമായ കിരീട പോരാട്ടത്തില്‍ അല്‍ ഹിലാലിന്റെ എതിരാളികള്‍ അല്‍ ഇത്തിഹാദ് ആണ്. സൗദി പ്രോ ലീഗില്‍ ഏപ്രില്‍ 19നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയാണ് സൗദി വമ്പന്‍മാരുടെ എതിരാളികള്‍.
Content Highlight: Cristaino Ronaldo face red card and Al Nassr out of Saudi super cup