സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. അല്‍ ഫത്തേഹിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ അല്‍ നസറിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോക്ക് സാധിച്ചു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ പെനാല്‍ട്ടിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ചരിത്രനേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. പെനാല്‍ട്ടിയിലൂടെയല്ലാതെ 714 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്. മത്സരത്തില്‍ നേടിയ ഏകഗോളോടെ സൗദി പ്രോ ലീഗില്‍ 26 ഗോളുകളും 11 അസിസ്റ്റുകളുമായി മുന്നേറാന്‍ റൊണാള്‍ഡോക്ക് സാധിച്ചു.
അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4–2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും അണിനിരന്നത്. മത്സരത്തിന്റെ 17ാം മിനിട്ടില്‍ റൊണാള്‍ഡോയാണ് അല്‍ നസറിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 29 മിനിട്ടില്‍ സലീം അല്‍ നജ്ഡി അല്‍ ഫത്തേഹിനായി മറുപടി ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടികൊണ്ട് സമനിലയില്‍ ആയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 72ാം മിനിട്ടില്‍ ഒറ്റാവിയോയിലൂടെ അല്‍ നസര്‍ വിജയഗോള്‍ നേടുകയായിരുന്നു. സമനില ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ എതിരാളികള്‍ നടത്തിയെങ്കിലും അല്‍ നസര്‍ പ്രതിരോധം ശക്തമായി നിലനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ സൗദി ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 16 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 49 പോയിന്റ് രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 21ന് അല്‍ ഫെയ്ഹക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristaino ronaldo create a new record