| Friday, 9th February 2024, 9:23 am

39ാം വയസിലെ ആദ്യ മത്സത്തില്‍ റൊണാള്‍ഡോ തോറ്റു; കപ്പുയര്‍ത്തി സൗദി വമ്പന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റിയാദ് സൂപ്പര്‍ കപ്പ് സ്വന്തമാക്കി സൗദി വമ്പന്‍മാരായ അല്‍ ഹിലാല്‍. അല്‍ നസറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് അല്‍ ഹിലാല്‍ കിരീടം ഉയര്‍ത്തിയത്.

മത്സരത്തില്‍ പരിക്ക് മാറി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയിട്ടും അല്‍ നസറിന് വിജയിക്കാന്‍ സാധിച്ചില്ല.

കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരുടീമും കളത്തില്‍ ഇറങ്ങിയത്.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ സെര്‍ജ് മിലിങ്കോവിച്ചിലൂടെയാണ് അല്‍ ഹിലാല്‍ ആദ്യം ലീഡ് നേടിയത്. 30ാം മിനിട്ടില്‍ സേലം അല്‍ദവ്‌സാരിയിലൂടെ അല്‍ ഹിലാല്‍ രണ്ടാം ഗോള്‍ നേടി ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ അല്‍ ഹിലാല്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി അല്‍ നസര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അല്‍ ഹിലാല്‍ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ 56 ശതമാനവും ബോള്‍ പൊസഷന്‍ ഉണ്ടായിരുന്ന അല്‍ നസറിന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

14 ഷോട്ടുകളാണ് അല്‍ നസര്‍ അല്‍ ഹിലാല്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. എന്നാല്‍ ഇവയൊന്നും ലക്ഷ്യം കാണാതെ പോയത് റൊണാള്‍ഡോയും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14ന് അല്‍ ഫെല്‍ഹക്കെതിരെയാണ് റൊണാള്‍ഡോയുടേയും സംഘത്തിന്റെയും അടുത്ത മത്സരം. ഫെബ്രുവരി 15ന് സെഫാനാണ് അല്‍ ഹിലാലിന്റെ എതിരാളികള്‍.

Content Highlight: Cristaino Ronaldo Al Nassr loss and Al Hilal won Riyadh cup,

Latest Stories

We use cookies to give you the best possible experience. Learn more