കോഴിക്കോട്: 2012ലെ ക്രിസില്‍ മെഡിക്കോള്‍ ഹെല്‍ത്ത് കെയര്‍ ഇന്നവേഷന്‍ ഗോള്‍ഡന്‍ അവാര്‍ഡ് ഡോ. മിംസ് കരസ്ഥമാക്കി. സി.എസ്.ആര്‍ കാറ്റഗറിയിലാണ് മിംസ് ഈ അവാര്‍ഡ് കരസ്ഥമാക്കിയത്. []
പുതുമ നിറഞ്ഞ ആശയാവിഷ്‌കരണത്തിനാണ് ഡോ. മിംസിന് അവാര്‍ഡ്. ദിവസം ഒന്നെന്ന ക്രമത്തില്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി ആനിമേറ്റഡ് ഡോക്ടര്‍ കഥാപാത്രത്തിലൂടെ സമൂഹത്തിന് ഏറ്റവും ലളിതമായ മാര്‍ഗത്തിലൂടെ ആരോഗ്യപരമായ അവബോധം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനാണ് ഡോ. മിംസിന് ഈ അവാര്‍ഡെന്ന് ഡോ. അബ്ദുള്ള ചെറയക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ക്രഡിറ്റ് റേറ്റിങ് സംഘടനകളില്‍ പ്രധാപ്പെട്ട ഒന്നാണ് ക്രിസില്‍.
യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലും www.healthwatchmalayalam.com, www.doolnews.com, www.article.wn.com എന്നീ വെബ്‌സൈറ്റുകളിലും ഈ പരിപാടി ലഭ്യമാണ്
മിംസ് ഹോസ്പിറ്റലിലെ സി.എസ്.ആറിന്റെ ആഭിമുഖ്യത്തില്‍ ബി.എം.ജി ഗ്രൂപ്പുമായി ചേര്‍ന്ന് നിര്‍മിക്കപ്പെടുന്ന 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ആരോഗ്യബോധവല്‍ക്കരണ ആനിമേറ്റഡ് വീഡിയോ സീരീസാണ് ഡോ. മിംസ്.
ഡോ. മിംസ് എന്ന പരിപാടി ദിവസവും നാല് പ്രാവശ്യം ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ആഗസ്റ്റ് 16ാം തിയ്യതി ഡോ.മിംസ് അതിന്‍െ ഇരുന്നൂറാം എപ്പിസോഡ് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.
മൂന്ന് കാറ്റഗറികളിലായി ലഭിച്ച 170 അപേക്ഷകളില്‍ നിന്നും അവസാന 16 പേര്‍ മത്സരിച്ച് അതില്‍ നിന്നാണ് ഈ നേട്ടം ഡോ. മിംസ് കരസ്ഥമാക്കിയത്. ഡോ. മിംസ് ഇംഗ്ലീഷ് വേര്‍ഷനും പ്രൊമോ സോങ്ങും അവതരണത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തികൊണ്ട് മിംസ് ഹോസ്പിറ്റല്‍ വിവിധ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വാഴയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും നല്ലളത്തിലെയും വടകരയിലെയും ഡയാലിസിസ് സെന്ററുകളും തികച്ചും സൗജന്യമായി അര്‍ഹരായ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതും മിംസ് ഹോസ്പിറ്റലിന്റെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ചിലതാതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ പ്രാദേശിക ഭാഷകളിലും ഡോ. മിംസ് സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. നിലവിലുള്ള ഐഡിയ, ഡോകോമോ എന്നീ മൊബൈല്‍ ദാതാക്കളില്‍ നിന്നല്ലാതെ അടുത്ത് തന്നെ റിലയന്‍സ്, എയര്‍ടെല്‍, എയര്‍സെല്‍, വോഡാഫോണ്‍ തുടങ്ങിയവയിലും ഈ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുന്നതാണ്.
ഡോ. മിംസിനെ കാണാന്‍ ഹെല്‍ത്ത് ടിപ്‌സ് നോക്കൂ…