തിരുവനന്തപുരം: സ്‌കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗങ്ങളുടെ ലയനത്തില്‍ പ്രതിസന്ധി. ഇരുനേതാക്കളും ഇന്ന് സംയുക്തമായി നടത്തുമെന്നറിയിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.
വിഷയത്തില്‍ ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്‌കറിയ തോമസ്, ബാലകൃഷ്ണപ്പിള്ളയെ അറിയിച്ചതായാണ് വിവരം. ഇന്നലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ലയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയാണ് നിലവില്‍ തര്‍ക്കമെന്നാണ് സൂചന.
ഇതിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: ജെ.ഡി.എസില്‍ ഭിന്നത രൂക്ഷം; മാത്യു.ടി തോമസിനോട് ദല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം
നേരത്തെ എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാനസമിതിയില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ ലയനനീക്കം.
ഈ മാസം 26ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിക്കും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.
ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് ഇതില്‍ പ്രധാനം. യു.ഡി.എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍.ഡി.എഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശനം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍-എസില്‍ ലയിച്ച് എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ALSO READ: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും: ആര്‍.എസ്.എസ് നേതാവ്
ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്ക്കുകയാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുന്നണി വിപുലീകരണത്തിന് സി.പി.ഐ.എം മുന്‍കൈ എടുക്കുന്നത്.
WATCH THIS VIDEO: