| Thursday, 18th March 2021, 7:59 am

ഈ കള്ളന്മാരായ ബി.ജെ.പിക്കാരെ ജനങ്ങള്‍ വെള്ളംകുടിപ്പിക്കും; ബി.ജെ.പിക്കും യോഗിക്കുമെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യു.പിയില്‍ അക്രമികള്‍ അരങ്ങുവാഴുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റോന്തുചുറ്റലാണ് ആദിത്യനാഥിന്റെ പണിയെന്ന് അഖിലേഷ് പരിഹസിച്ചു.

ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും അഖിലേഷ് ആരോപിച്ചു. അക്രമികള്‍ പൊലീസിനെ നേരെ തോന്നുമ്പോലെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാത്സംഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ദിവസം പോലും സംസ്ഥാനത്ത് ഇല്ലെന്നും അഖിലേഷ് പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനായി ബി.ജെ.പി സര്‍ക്കാര്‍ എല്ലാ അടവുകളും പയറ്റുന്നുണ്ടെന്നും എന്നാല്‍ ഇനി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഒരു തന്ത്രവും ഫലിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

ബി.ജെ.പിയുടെ പൊള്ളയായ അവകാശവാദങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളന്മാരെ അവര്‍ ഒരു പാഠം പഠിപ്പിക്കുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെയും യു.പി ബിജെ.പിക്കെതിരെ അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. ഉത്തര്‍പ്രദേശ് ബി.ജെ.പിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്നായിരുന്നു അഖിലേഷിന്റെ ആരോപണം.

”യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും നുണകള്‍ പ്രചരിപ്പിക്കാനും ബി.ജെ.പി എല്ലാവിധ ശ്രമങ്ങളും നടത്തിയേക്കാം, എന്നാല്‍ പാര്‍ട്ടിയില്‍ വിയോജിപ്പിന്റെയും അസംതൃപ്തിയുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നതിനാല്‍ അത് വിജയിക്കുകയില്ല,” അഖിലേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Criminals having field day, CM Adityanath busy in poll campaign: Akhilesh Yadav’s attacks BJP govt

We use cookies to give you the best possible experience. Learn more