| Wednesday, 17th December 2014, 1:33 pm

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍: 362 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള സൈബര്‍ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട് 362 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 685 പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് 396 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ചെന്നിത്തല സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 362 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മൊബൈല്‍ ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതീവ ഗൗരവമുള്ള 32 സൈബര്‍ കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more