Kerala News
കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി; തിരുവനന്തപുരത്ത് ക്രിമിനല്‍ക്കേസ് പ്രതിയെ തട്ടിക്കൊണ്ടു പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 25, 05:37 pm
Sunday, 25th July 2021, 11:07 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെയ്യാര്‍ ഡാം സ്വദേശി ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്.

തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നെന്നാണ് വിവരം. വധ ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി.

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Criminal case culprit kidnapped in Thiruvananthapuram