രോഗികളെ വാടകയ്ക്ക് എടുത്ത സംഭവം; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളെജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
Kerala News
രോഗികളെ വാടകയ്ക്ക് എടുത്ത സംഭവം; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളെജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 11:17 pm

 

വര്‍ക്കല: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളെജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. ക്രിമിനില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ വാടക രോഗികളെ ഇറക്കിയെന്ന കണ്ടെത്തലിലാണ് കേസെടുക്കുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുമ്പായി ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു പുറത്തുവിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റ്സ് ഓഫ് എസ്.ആര്‍ മെഡിക്കല്‍ കോളെജ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മെഡിക്കല്‍ കോളെജിലേക്കായി രോഗികളെ വാഹനത്തില്‍ കോളജിന്റെ പുറകിലൂടെ എത്തിക്കുകയും പിന്നീട് ഇവരെ വാര്‍ഡുകളില്‍ രോഗികളായി കിടത്തുകയും ആയിരുന്നെന്നും പണം നല്‍കിയത് കൊണ്ടാണ് ഇവര്‍ എത്തിയതെന്നുമാണ് വീഡിയോയില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കോളെജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അമിതമായ ഫീസ് നല്‍കി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ എത്രയും വേഗം നല്ല സൗകര്യങ്ങളുള്ള മികച്ച കോളെജുകളിലേക്ക് മാറ്റാനുള്ള നടപടിയെടുക്കണമെന്നും വിജിലന്‍സ് റിപ്പേര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ