| Tuesday, 3rd December 2019, 7:31 pm

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ നടന്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. രണ്ട് ആഢംബര കാറുകളുടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹന രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി വെട്ടിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തല്‍. എം.പിക്കെതിരെ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അനുമതിയും നല്‍കി.

ഇതേ കേസില്‍ നടി അമലാ പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകള്‍ ക്രൈബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയതതിനാല്‍ തന്നെ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നായിരുന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ വിശദീകരണം. ഇതില്‍ നടപടിയെടുക്കാന്‍ പുതുച്ചേരി വകുപ്പിന് കത്ത് നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം ദല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണ് നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞു. ഫഹദിനെതിരായ കേസ് പിഴ അടച്ചതോടെ അവസാനിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more