ന്യൂദല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട 2017 ലെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടില്‍ ആശ്വസിക്കാന്‍ വകയില്ലാതെ കേരളം.
നാഷണല്‍ ക്രൈ റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം കേരളത്തിന്റെ സ്ഥാനം ഞെട്ടിക്കുന്നതാണ്. 2,35,846 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ നമ്മുടെ കേരളത്തിന്റെ സ്ഥാനം നാലാമതാണ്. 60.2 ശതമാനമാണ് കേരളത്തിലെ ക്രൈം റേറ്റ്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 30,62,579 ആണ്. ഒന്നാംസ്ഥാനത്തുള്ള യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3,10,084. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി.
കേരളത്തിനു തൊട്ടു പിന്നില്‍ വരുന്നത് ദല്‍ഹിയാണ്. അതായത് അഞ്ചാംസ്ഥാനം. 2,32,066 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറാം സ്ഥാനം ബീഹാറിനാണ്. ഏഴാം സ്ഥാനത്തു നില്‍ക്കുന്നത് പശ്ചിമ ബംഗാളാണ്. തമിഴ്‌നാടും ഗുജറാത്തുമൊക്കെ കേരളത്തിനു പിന്നിലാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് മൊത്തം കുറ്റകൃത്യങ്ങളുടെ കണക്കാണ്. ഇനി സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ സ്ഥാനം അറിയേണ്ടേ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളത്തിന്റെ സ്ഥാനം 13 ആണ്. അതായത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളത്തിന്റെ സ്ഥാനം നാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കില്‍ പതിമൂന്നും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ