തിരുവനന്തപുരം: കാട്ടാക്കടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് അച്ഛനെ പാമ്പിനെക്കൊണ്ട് കൊല്ലിക്കാന്‍ ശ്രമം. അമ്പലത്തിന്‍ രാജുവിനെയാണ് കിച്ചു എന്ന ഗുണ്ട് റാവു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ച 3.30ഓടെയാണ് സംഭവം നടക്കുന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്‌തെതിനുള്ള പ്രതികാരമായിട്ടാണ് കൊലപാതക ശ്രമമെന്ന് പൊലീസ് പറയുന്നു. ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പാമ്പിനെ ഏറിയുകയായിരുന്നുവെന്ന് കിച്ചു സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
വിഷയത്തില്‍ പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് അന്വേഷണത്തില്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിച്ച അടയാളം ഉള്‍പ്പെടെ മനസിലാക്കിയതിന് ശേഷമാണ് കേസെടുത്തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഒരു വര്‍ഷമായി രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.