[]ന്യൂദല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ(എന്‍.സി.ആര്‍.ബി)ക്രൈം മാപ്പ് പുറത്തിറങ്ങി. എന്‍.സി.ആര്‍.ബിയുടെ 2012 ലെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടാണ് ലഭ്യമായിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ദേശീയ ശരാശരിയേക്കാളും രണ്ടിരട്ടിയാണ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കണക്ക്.
വികസനത്തിലും സാക്ഷരതയിലും സംസ്‌കാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്നാണ് കേരളത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. 455.8 ആണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ കണക്ക്.
നാഗാലാന്റാണ് ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ സംസ്ഥാനം. വെറും 47.7 ശതമാനമാണ് നാഗാലാന്റിലെ കുറ്റകൃത്യങ്ങളുടെ കണക്ക്.
കേരളത്തില്‍ കൊച്ചിയാണ് കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും കൊച്ചിയിലാണ്.