Advertisement
Kerala News
റബര്‍ ഷീറ്റുണ്ടാക്കാന്‍ വെച്ച ആസിഡ് ഉറങ്ങിക്കിടന്ന മകന്റെ ദേഹത്തൊഴിച്ചു, 35 കാരന് ദാരുണാന്ത്യം, അച്ഛന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 02, 02:09 am
Tuesday, 2nd November 2021, 7:39 am

കോട്ടയം: അച്ഛന്‍ ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പാലാ അന്തീനാട് സ്വദേശി ഷിനു (35) ആണ് മരിച്ചത്. സംഭവത്തില്‍ ഷിനുവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ (61) പൊലീസ് പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സെപ്റ്റംബര്‍ 23 ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആന പാപ്പാനായിരുന്ന ഷിനുവും അച്ഛനും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷിനുവും അച്ഛനും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു.

തലേന്ന് വഴക്കിനിടെ ഷിനു അച്ഛനെ ചവിട്ടി പരുക്കേല്‍പ്പിച്ചതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിലെത്തിച്ചത്. റബര്‍ ഷീറ്റുണ്ടാക്കാന്‍ വെച്ചിരുന്ന ആസിഡ് ഉറങ്ങിക്കിടന്ന ഷിനുവിന്റെ ശരീരത്തില്‍ ഗോപാലകൃഷ്ണ ചെട്ടിയാര്‍ ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 75 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയായിരുന്നു മരണം.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Crime, Father Killed Son, Kottayam