ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം
Kerala News
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th September 2018, 8:01 am

 

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടട്ടേയെന്ന് കോട്ടയം എസ്.പിയോട് ഡി.ജി.പി ചോദിച്ചതായാണ് റിപ്പോര്‍ട്ട്.

അന്വേഷണ ഉദ്യോഗസ്ഥരോട് എസ്.പി ഇതുസംബന്ധിച്ച് അഭിപ്രായം ആരാഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. പീഡനം സംബന്ധിച്ച് കന്യാസ്ത്രീ പരാതിപ്പെട്ടിട്ട് 70 ലേറെ ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിലായിരുന്നു കന്യാസ്ത്രീകളുടെ സമരം.

Also Read:ദളിത് വിദ്യാർത്ഥിയുടെ അറസ്റ്റിൽ പ്രതികരിച്ചതിന് കാസര്‍കോട് അധ്യാപകന് സസ്‌പെന്‍ഷന്‍; പിന്നില്‍ സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സിലര്‍

ഏറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന സമരത്തില്‍ പരാതിക്കാരിയായ സ്ത്രീ പ്രവര്‍ത്തിക്കുന്ന കുറുവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റിലെ അഞ്ചു കന്യാസ്ത്രീകളാണ് പങ്കെടുത്തത്. കന്യാസ്ത്രീകളുടെ സമരത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ബിഷപ്പിനെതിരായ കേസില്‍ പൊലീസ് നടപടികള്‍ വൈകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നത്.