ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala News
ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2018, 11:28 am

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു

വി.എസ് ഡി.ജി.പിയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ALSO READ: വലംപിരിശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ദീപാ നിശാന്ത്

ലൈംഗികാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പൊലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ ക്രൈംബ്രാഞ്ചിനെ ചുമതലയേല്‍പ്പിച്ചതോടെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യവും തെളിയുന്നുണ്ട്. പരാതിക്കാരിയുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം സാധ്യമാകുകയുള്ളു.

ALSO READ: എവിടെ പുതിയ പ്രസിഡന്റ്? ഫേസ്ബുക്ക് പേജില്‍ പരാതിയും പ്രതിഷേധവുമായി അമിത് ഷാ യോട് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍

നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം.

ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ചിത്രം കടപ്പാട്- മാതൃഭൂമി ന്യൂസ്

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.