കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആര്.എം.പി നേതാവും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ പിതാവുമായ കെ.കെ മാധവന്റെ മൊഴിയെടുത്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.[]
സി.പി.ഐ.എം ബാലുശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു കെ.കെ മാധവന്. അല്‍പ്പദിവസം മുമ്പാണ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ച് ആയുധവുമായി ഒരാളെ കണ്ടെത്തിയത്.
പിണറായി വിജയനെ വധിക്കാന്‍ ആര്.എം.പി പ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. ഇതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ എന്നയാളെയാണ് പിണറായിയുടെ വീടിന് സമീപത്ത് നിന്നും പിടികൂടിയത്. കുഞ്ഞികൃഷ്ണന് നമ്പ്യാരെ അറിയില്ലെന്ന് കെ.കെ മാധവന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്നാണ് അറിയുന്നത്.
വടകരയില്‍ വെച്ചാണ് മൊഴിയെടുത്തത്. കെ.കെ രമയുടെയും മൊഴിയെടുത്തിട്ടുണ്ട്.