| Monday, 10th May 2021, 8:03 am

പൊലീസ് ഡ്രൈവറെ മര്‍ദിച്ചു; ഡി.ജി.പി. സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രവുമായി ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ തല്ലിയ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച്. ഇതിനായി സര്‍ക്കാരിന്റെ അഭിപ്രായം തേടും.

ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണിത്.

പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ സുദേഷ് കുമാറിന്റെ മകള്‍ പരസ്യമായി കൈയേറ്റം ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേ സുദേഷ് കുമാറിന്റെ മകളും പരാതി നല്‍കിയിരുന്നു.

സുദേഷ് കുമാറിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്‍കാമെന്നും എതിര്‍പരാതിയില്‍ കഴമ്പില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.

എസ്.പി. പ്രകാശനാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അനുയോജ്യ നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.

തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സുദേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: crime branch to submitt chargesheet against dgp sudhesh kumar’s daughter

We use cookies to give you the best possible experience. Learn more