മരട് കേസ്, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും,മുന്‍ പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ടു പേരെ ഇന്ന് ചോദ്യം ചെയ്യും
Kerala
മരട് കേസ്, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും,മുന്‍ പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ടു പേരെ ഇന്ന് ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 9:40 am

കൊച്ചി: മരടിലെ ഫ്‌ളാറ്റു നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മരട് പഞ്ചായത്ത് മുന്‍ മെമ്പര്‍മാരെ ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും സി.പി.ഐ.എം പ്രാദേശികനേതാക്കളുമായ പി.കെ രാജു, എം ഭാസ്‌കരന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ല്‍ നിയമം ലംഘിച്ചുള്ള നിര്‍മാണ അനുമതികള്‍ നല്‍കിയതെന്ന് നേരത്തെ അറസ്റ്റിലായ മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നീക്കം.

നിര്‍മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് കാണാതായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പഞ്ചായത്ത് മിനുട്‌സിലും തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സി.പി.ഐ.എം മുന്‍ പഞ്ചായത്ത് അംഗം കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയില്‍ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ഫ്‌ളാറ്റ് കേസില്‍ ക്രൈം ബ്രാഞ്ച് തിരയുന്ന പ്രതി സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി ഇന്നലെ അന്തര്‍ സംസ്ഥാന ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവംബര്‍ 18 വരെയാണ് അറസ്റ്റ് തടയുന്നത്.

ക്രൈം ബ്രാഞ്ച് വാദങ്ങള്‍ കേള്‍ക്കാതെ ഇടക്കാല ജാമ്യം അനുവദിച്ച വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് ക്രൈം ബ്രാഞ്ച് നീക്കം.