| Tuesday, 2nd September 2014, 5:50 pm

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: കതിരൂരില്‍ ആര്‍.എസ്.എസ് ജില്ലാനേതാവ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ ചുമതല എ.ഡി.ജി.പി എസ്.അനന്തകൃഷ്ണനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തിലെ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കണ്ണൂരിനെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി നാളെ കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ കളക്ടര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ത്താലില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍ സി.പി.ഐ.എം ആശ്രിതനാണെന്നും കൊലപാതകത്തിന് പിന്നിലെ സി.പി.ഐ.എം ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more