തിരുവനന്തപുരം: കരമന കാലടിയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ഇന്ന് അന്വേഷണം ആരംഭിക്കും.
കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത നീക്കുക, സ്വത്ത് കൈമാറ്റത്തിലെ ക്രമക്കേടുകള്‍ പരിശോധിക്കുക എന്നീ കാര്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ മുന്നിലുളളത്. കുടുംബത്തിന്റെ മുഴുവന്‍ സ്വത്തുവകകളും തിട്ടപ്പെടുത്തുകയായിരിക്കും ആദ്യപടി.
ഇതിനായി റവന്യൂ രജിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കും. ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നല്‍കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ക്രൈം ഡിറ്റാച്ച്‌മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍, മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. ജയമാധവന്‍ നായര്‍ മരിച്ച ശേഷം ബന്ധുക്കള്‍ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരുടേയും മൊഴിയെടുക്കും.
കൂടത്തില്‍ കുടുംബത്തിലെ ഏഴുപേരാണ് 2000-2017കാലയളവില്‍ മരിച്ചത്.