പാലക്കാട്: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ റെയ്ഡ്. പാലക്കാട് ക്രെംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തി.
ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്‌തേക്കും.
ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017-ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പരാതിക്കു മറുപടിയായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവിന്റെ കൂടെപ്പിറപ്പാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ