തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ.ഡി ഹരജിയില്‍ വിധി അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി അറിയിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയില്ല.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരെ ഇ.ഡി. കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈം ബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗെത്തിയിരുന്നു. എഫ്‌ഐ.ആര്‍. അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈക്കോടതിയില്‍ അറിയിച്ചു.
സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇ.ഡി ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക