ഗുജറാത്തില്‍ ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍
national news
ഗുജറാത്തില്‍ ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 7:31 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിതര്‍ക്കുനേരെയുള്ള നേരേയുള്ള കുറ്റകൃത്യങ്ങള്‍ 32 ശതമാനം വര്‍ധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍.

സാമൂഹിക നീതി വകുപ്പ് മന്ത്രി ഈശ്വര്‍ പാര്‍മറാണ് നിയമസഭയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. 2013 മുതല്‍ 2017 വരെയുള്ള കണക്കുകളാണ് അവതരിപ്പിച്ചത്.

2013 മുതല്‍ 2017 വരെ 6,185 കേസുകള്‍ രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. 2013 ല്‍ ഇത് 1,147 കേസുകളാണ് രജിസ്റ്റര്‍ ചെയിതിട്ടുള്ളത്. 2017 ആവുമ്പോഴേക്ക് 1,515 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആദിവാസികള്‍ക്ക് നേരെയാണ് ഏറ്റവും കൂടുതല്‍ അക്രമം നടന്നിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

READ MORE: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജിവെച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന

2013 മുതല്‍ 2017 വരെയുള്ള ആദിവാസികള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ 55 ശതമാനം വര്‍ധിച്ചു.ഇതില്‍ വെറും 28 ഇരകള്‍ക്കു മാത്രമേ സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

ഗുജറാത്ത് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് ബി.ജെ.പി മന്ത്രി ഈശ്വര്‍ പര്‍മാര്‍ ദളിതര്‍ക്കുനേരേയുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്.