മരട് ഫ്‌ളാറ്റ്; ജെയിന്‍ ഹൗസ് ഉടമ സന്ദീപ് മേത്തയെ തിരഞ്ഞ് ചെന്നൈയില്‍ റെയ്ഡ്
Kerala
മരട് ഫ്‌ളാറ്റ്; ജെയിന്‍ ഹൗസ് ഉടമ സന്ദീപ് മേത്തയെ തിരഞ്ഞ് ചെന്നൈയില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 8:17 pm

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.

എന്നാല്‍ വിവരം അറിഞ്ഞ ജെയിന്‍ഹൗസ് എം.ഡി യായ സന്ദീപ് മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെ അന്വേഷണസംഘം വ്യാഴാഴ്ച ചെന്നൈയിലെത്തി. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കാനായിരുന്നു നീക്കം.

നേരത്തെ ഫ്ളാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ പി.ഇ സൂപ്രണ്ട് ജോസഫ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ഇവരെ നേരത്തെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവര്‍ മൂവാറ്റുപുഴ സബ്ജയിലിലാണ് ഇപ്പോഴുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9ന് മുന്‍പാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്ക് നല്‍കാനാണ് വിദഗ്ദ സമിതി ശുപാര്‍ശ.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും.