[]ജോഹന്നാസ്ബര്‍ഗ്: മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റില്‍ അവിശുദ്ധ ബന്ധങ്ങള്‍ ഇപ്പോഴും തുടരുന്നതായി മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം അലി ബച്ചെര്‍.
2000 ല്‍ നടന്ന ക്രിക്കറ്റ് ഒത്തുകളിയില്‍ ദല്‍ഹി പോലീസ് സൗത്ത് ആഫ്രിക്കന്‍ താരമായിരുന്ന ഹന്‍സി ക്രോഞ്ചിക്കെതിരെ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു അലി ബച്ചെറിന്റെ പ്രതികരണം.[]
2002ലെ വിമാനാപകടത്തില്‍ ഹാന്‍സി ക്രോഞ്ചേ കൊല്ലപ്പെട്ടിരുന്നു.
മുന്‍ പാക്കിസ്ഥാന്‍ താരമായ സല്‍മാന്‍ ഭട്ട് വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതായി നേരത്തേ തന്നെ വെളിപ്പെടുത്തിയതാണ്. ദല്‍ഹി പോലീസിന്റെ ഇപ്പോഴത്തെ നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് ഇപ്പോള്‍ ദല്‍ഹി പോലീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വാതുവെപ്പില്‍ പങ്കാളികളായവരെ എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കുക തന്നെ വേണം. ബച്ചെര്‍ പറയുന്നു.
2000 ലെ വാതുവെപ്പില്‍ ക്രോഞ്ചേയെ കൂടാതെ മറ്റ് രണ്ട് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്കെതിരെയും ദല്‍ഹി പോലീസ് കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ വ്യക്തമായ തെളിവില്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ഇവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.