| Tuesday, 1st February 2022, 6:35 pm

കഴിഞ്ഞ സീസണില്‍ അഞ്ചേകാല്‍ കോടി, ഈ സീസണില്‍ വെറും നാല്‍പത് ലക്ഷം; 10 ടീമുകളുടെയും നോട്ടപ്പുള്ളിയാവാന്‍ ഈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ മെഗാലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ പട്ടിക പുറത്തു വന്നപ്പോള്‍ ഏറ്റവുമധികം ഞെട്ടിച്ചത് തമിഴ്‌നാട് താരം ഷാരൂഖ് ഖാനായിരുന്നു. കഴിഞ്ഞ സീസണില്‍ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ്‌ സ്വന്തമാക്കിയ താരം ഇത്തവണത്തെ ലേലത്തിന് 20 ലക്ഷം രൂപയായിരുന്നു തന്റെ അടിസ്ഥാന വിലയായി കാണിച്ചിരുന്നത്.

അതേസമയം, 590 പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ ഷാരൂഖ് തന്റെ അടിസ്ഥാന വില 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഷാരൂഖിന്റെ കളിമികവിനെ സംബന്ധിച്ച് ഇതൊരു വിലയേ അല്ല. ഇത്തവണത്തെ ലേലത്തില്‍ കോടികള്‍ ഉറപ്പായും സ്വന്തമാക്കും എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് തമിഴ്‌നാട് ടീമിന്റെ ചുണക്കുട്ടനായ ഷാരൂഖ്.

Shahrukh Khan Wiki (Cricketer) Age, Height, Weight, Ipl, Girlfriend – बायोग्राफी

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനങ്ങളുമായാണ് താരം ഇത്തവണ മത്സരരംഗത്തുള്ളത്. എന്നാല്‍ നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും കേവലം 20 ലക്ഷം അടിസ്ഥാന വിലയായി തെരഞ്ഞെടുത്തതില്‍ ആരാധകര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ കര്‍ണാടകയെ തകര്‍ത്ത് തമിഴ്‌നാടിനെ വിജയിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 21.85 ശരാശരിയില്‍ 153 റണ്‍സായിരുന്നു താരം നേടിയത്.

ഇതിനു പിന്നാലെയാണ് ഏത് ഐ.പി.എല്‍ ടീമും മോഹിക്കുന്ന പ്രകടനവുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഷാരൂഖ് തിളങ്ങിയത്.

Content highlight: Cricketer Sharukh Khan increased his base amount from 20 lakh to 40 lakh in IPL Mega Auction

We use cookies to give you the best possible experience. Learn more