| Saturday, 2nd September 2017, 12:11 pm

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അയാളാണ്'; തന്റെ ഇഷ്ടതാരത്തെ പ്രഖ്യാപിച്ച് ഡി വില്ലിയേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ഇന്നും തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിക്കറ്റ് തന്നെയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ.ബി ഡി വില്ലിയേഴ്‌സ്. ഏകദിന ക്രിക്കറ്റിലെ നായക പദവി ഉപേക്ഷിച്ചതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ചതാരം മാധ്യമപ്രവര്‍ത്തകരോടാണ് ക്രിക്കറ്റ് തന്നെയാണ് ഇന്നും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്നു പറഞ്ഞത്.


Also Read: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം; അപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍


തന്റെ ഇതുവരെയുള്ള കരിയറില്‍ താന്‍ കണ്ട മികച്ച താരമാരാണെന്നും ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് എ.ബി ഡിയുടെ അഭിപ്രായത്തില്‍ ലോകത്തിലെ മികച്ച താരം. ഐ.പി.എല്ലില്‍ കോഹ്‌ലിയുടെ സഹതാരം കൂടിയാണ് ഡിവില്ലിയേഴ്‌സ്.

“കോഹ്‌ലി എന്നെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ട്. അത് ശരിയല്ല. പരസ്പരം വലിയ ബഹുമാനം ഞങ്ങള്‍ക്ക് ഇടയിലുണ്ട്. പക്ഷേ, മികച്ച കളിക്കാരന്‍ കോഹ്‌ലി തന്നെയാണ്” ഡി വില്ലിയേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് എതിരെ കോഹ്‌ലിക്കൊപ്പം കളിച്ച പാര്‍ട്ണര്‍ഷിപ് തനിക്ക് ഏറ്റവു പ്രിയപ്പെട്ടതാണെന്നും എ.ബി പറഞ്ഞു. “ജഡേജ അന്നു നന്നായി പന്തെറിഞ്ഞിരുന്നു. പക്ഷേ നമുക്ക് നല്ല രീതിയില്‍ റണ്‍സെടുക്കാന്‍ കഴിഞ്ഞു.”


Dont Miss: അമൃതാനന്ദമയി സാമ്രാജ്യം പടുത്തുയര്‍ത്തിയത് ആര്‍.എസ്.എസ് പിന്തുണയില്‍; ആള്‍ദൈവങ്ങള്‍ക്കെതിരെ സി.പി.ഐ.എം മുഖപത്രം


“ഞാനും കോഹ്‌ലിയും തികച്ചും വ്യത്യസ്തമായ ബാറ്റിങ്ങ് രീതിയാണ്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച താരം അയാള്‍ തന്നെയാണ്.” ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. വരുന്ന ജനുവരിയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരിയില്‍ ഇന്ത്യയെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം.

We use cookies to give you the best possible experience. Learn more