കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും വലിയ പ്രധിഷേധമാണ് ഉയരുന്നത്. ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിരവധി ക്രിക്കറ്റ് താരങ്ങളും സംഭവത്തില്‍ പ്രധിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലും തന്റെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് എഴുതിയിരുന്നു.
‘മരണം വരെ തൂക്കിലേറ്റുമോ? ഇല്ല, ഇങ്ങനെയുള്ളവരുടെ കാലുകള്‍ 90ഡിഗ്രി വളച്ച് കോളര്‍ബോണ്‍സ് പൊട്ടിക്കണം, അവരുടെ പ്രൈവറ്റ് പാര്‍ട്ടില്‍ പരിക്കേല്‍പ്പിക്കണം, ബലാത്സംഗം ചെയ്യുന്നവരെ ജീവനോടെ നിലനിര്‍ത്തുക, ഭയാനകമായ എല്ലാ പീഡനങ്ങളും അനുഭവിപ്പിക്കുക, തുടര്‍ന്ന് മരണം വരെ തൂക്കിയിടുക,’യുസ്വേന്ദ്ര ചാഹല്‍ എഴുതി.
ഇന്ത്യാരാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ചൂണ്ടിക്കാണിച്ച് ജസ്പ്രീത് ബുംറ, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകളുകളാണ് പ്രതിഷേധത്തിന് ഇറങ്ങിയത്.
Content Highlight: Cricket players in protest The incident of the brutal murder of a doctor in Kolkata