ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റും;  തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്ന് കെ.സി.എ; അന്തിമ തീരുമാനം ശനിയാഴ്ച
Kaloor JN Stadium Controversy
ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റും;  തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്ന് കെ.സി.എ; അന്തിമ തീരുമാനം ശനിയാഴ്ച
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd March 2018, 11:56 am

കൊച്ചി: നവംബര്‍ ഒന്നാം തിയ്യതി നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് മത്സരം തിരുവന്തപുരത്ത് തന്നെ നടത്താന്‍ തത്വത്തില്‍ തീരുമാനമായി. അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന കെ.സി.എയുടെ ജനറല്‍ ബോഡിയില്‍ എടുക്കും.

ഇത് സംബന്ധിച്ച് കായിക മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.


OPINION   കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം ഇന്നലെ പൊട്ടിമുളച്ചതല്ല; കലൂര്‍ സ്റ്റേഡിയത്തെ കൊല്ലേണ്ടതാര്‍ക്ക് ?


നേരത്തെ ഇന്ത്യാ വിന്‍ഡീസ് വേദി പ്രഖ്യാപനത്തോടെ വിവാദത്തിലായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയ വിവാദത്തില്‍ വിശദീകരണവുമായി ജി.സി.ഡി.എ. തീരുമാനം പു:നപരിശോധിക്കുകയാണെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

മത്സരം നടത്താന്‍ സ്റ്റേഡിയം അനുവദിക്കുമോയെന്ന് കെ.സി.എ ചോദിച്ചുവെന്നും ആ സമയത്ത് ഫുട്ബോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നത് ക്രിക്കറ്റ് അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമായിരുന്നെന്നുമാണ് മോഹനന്‍ പറഞ്ഞിരിക്കുന്നത്.