അവന്‍ മികച്ച താരമാണ്, ഇന്റര്‍ നാഷാഷണല്‍ ക്രിക്കറ്റില്‍ അവന്‍ ഉയരങ്ങളിലെത്തും: മുത്തയ്യ മുരളീധരന്‍
Sports News
അവന്‍ മികച്ച താരമാണ്, ഇന്റര്‍ നാഷാഷണല്‍ ക്രിക്കറ്റില്‍ അവന്‍ ഉയരങ്ങളിലെത്തും: മുത്തയ്യ മുരളീധരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 3:42 pm

ഇന്ത്യ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളിയുമായ സഞ്ജു സാംസണ്‍ അടുത്തിടെ സൗത്ത് ആഫ്രിക്കയുമായി നടന്ന ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ മലയാളി താരം സഞ്ജു സാംസണിനെകുറിച്ച് മീഡിയ വണ്‍ ചാനലിനോട് സംസാരിച്ചിരിക്കുകയണ്.

‘സഞ്ജു ഒരു മികച്ച താരമാണ്, അവന്‍ നന്നായി കളിക്കുന്നുണ്ട്, ഐ.പി.എല്ലില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചതിനാല്‍ അവന്‍ നല്ല പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ അവന് ചുരുങ്ങിയ അവസരങ്ങളാണ് കിട്ടിയത്. കിട്ടിയ അവസരങ്ങളില്‍ അവന് ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും പെട്ടന്ന് തിരിച്ച് വരേണ്ടി വന്നു. ഇന്ത്യക്ക് ഒരുപാട് ടാലന്റ് ഉള്ള ക്രിക്കറ്റ് താരങ്ങളുണ്ട്. അതില്‍ ഒരാളെ തെരഞ്ഞടുക്കുന്നത് പ്രയാസകരമാണ്,” മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും മുത്തയ്യ സംസാരിച്ചിരുന്നു.

”സൗത്ത് ആഫ്രിക്കക്കെതിരെ അവസാനമായി നടന്ന മത്സരത്തില്‍ അവന്‍ നന്നായി കളിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും അവന്‍ ഒരു മികച്ച ഇന്റര്‍ നാഷണല്‍ ക്രിക്കറ്ററാകുമെന്ന് ഞാന്‍ ആശംസിക്കുന്നു,’

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ നിര്‍ണായകമായ പ്രകടനത്തിലാണ് ടീം ഇന്ത്യക്ക് പ്രോട്ടിയാസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത്. അവസാന മത്സരത്തില്‍ 114 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമടക്കമാണ് സഞ്ജു 108 റണ്‍സ് നേടി ടീമിന്റെ പവര്‍ ഹൗസ് ആയത്. തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി ആണ് സഞ്ജു നിര്‍ണായക മത്സരത്തില്‍ സ്വന്തമാക്കിയത്.പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെറും 12 റണ്‍സിനാണ് സഞ്ജു പുറത്തായത്.

Content Highlight: Cricket legend Muttiah Muralitharan spoke about Sanju Samson