| Monday, 12th August 2024, 8:09 am

128 വര്‍ഷങ്ങള്‍ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ്; ആവേശത്തില്‍ ക്രിക്കറ്റ് ലോകം!

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരിസ് ഒളിമ്പിക്‌സ് അവസാനിക്കുകയാണ്. പതിവ് പോലെ ഗോള്‍ഡ് ഹണ്ടിങ്ങില്‍ അമേരിക്ക മുന്നിലെത്തിയാണ് ഒളിമ്പിക്‌സ് റേസ് അവസാനിപ്പിച്ചത്.

40 സ്വര്‍ണ മെഡലും 44 വെള്ളി മെഡലുമടക്കം ആകെ 126 മെഡലുകളായാണ് അമേരിക്ക വീണ്ടും ഒരു ഒളിമ്പിക്‌സ് അവസാനിപ്പിച്ചത്.

ഇനി കായിക ലോകം ലോസ് ഏഞ്ച്ല്‍സില്‍ നടക്കാനിരിക്കുന്ന അടുത്ത ഒളിമ്പിക്‌സിന്റെ നാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിലേക്ക് പോകുകയാണ്. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ അടുത്ത പതിപ്പില്‍ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പി.ടി.ഐ പുറത്ത് വിട്ടിരിക്കുന്നത്.

അടുത്ത ഒളിമ്പിക്‌സില്‍ 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് തിരച്ചുവരാനൊരുങ്ങുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ക്രിക്കറ്റ് ഇല്ലാത്തതും മറ്റ് ടെക്‌നിക് വശങ്ങളും മുന്‍നിര്‍ത്തി ക്രിക്കറ്റിന്റെ വരവ് വൈകുകയായിരുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ടി-20 ഫോര്‍മാറ്റിലാണ് ക്രിക്കറ്റ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. 128 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രേറ്റ് ബ്രിട്ടണും ഫ്രാന്‍സുമെല്ലാം പങ്കെടുത്ത് സ്വര്‍ണം നേടിയ ക്രിക്കറ്റിന്റെ പുതിയ ആവേശത്തിലേക്ക് ലോക ക്രിക്കറ്റ് ആരാധകരും വലിയ കാത്തിരിപ്പിലാണ്.

ക്രിക്കറ്റിന് വലിയ പിന്തുണയാണ് അടുത്ത കാലത്ത് അമേരിക്ക നല്‍കുന്നത്. 2024 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമായാണ് അതിഥേയത്വം വഹിച്ചത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ലോക ചാമ്പ്യന്‍മാരാവുകയും ചെയ്തിരുന്നു.

Content Highlight: Cricket is about to make a comeback at the Olympics after 128 years

We use cookies to give you the best possible experience. Learn more