ലോകകപ്പ് കളിക്കാന്‍ പോവുന്നവരാടേയ്, ഇങ്ങനെ നാണംകെടുത്തല്ലേ... ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാനെ 'ഇല്ലാതാക്കി' ഐസ്‌ലാന്‍ഡ്
Sports News
ലോകകപ്പ് കളിക്കാന്‍ പോവുന്നവരാടേയ്, ഇങ്ങനെ നാണംകെടുത്തല്ലേ... ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാനെ 'ഇല്ലാതാക്കി' ഐസ്‌ലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 7:21 pm

 

കളിയുടെ പവറില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ രസകരമായ പോസ്റ്റുകളിലൂടെ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമായ ടീമണ് ഐസ്‌ലാന്‍ഡ്. ടീഎന്നത്തേയും പോലെ ടീമിന്റെ രസകരമായ മറ്റൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ടി-20 ഫോര്‍മാറ്റില്‍ തങ്ങള്‍ തോല്‍പിച്ച ടീമുകളുടെയും തങ്ങള്‍ക്ക് തോല്‍പിക്കാന്‍ സാധിക്കുന്ന ടീമുകളുടെയും ലിസ്റ്റ് പങ്കുവെച്ചാണ് ഐസ്‌ലാന്‍ഡ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

 

പേര് പോലും കേള്‍ക്കാത്ത ക്രിക്കറ്റ് ടീമുകള്‍ക്കൊപ്പം പാകിസ്ഥാനെയും തങ്ങള്‍ക്ക് തോല്‍പിക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ഐസ്‌ലാന്‍ഡ് പങ്കുവെച്ച പോസ്റ്റിലുള്ളത്.

‘ഞങ്ങള്‍ തോല്‍പിച്ച ടീമുകള്‍: സ്വിറ്റ്‌സര്‍ലാന്‍ഡ്

ഞങ്ങളെ തോല്‍പിച്ച ടീമുകള്‍: ഹംഗറി, ചെക്കിയ, മാള്‍ട്ട, എസ്‌റ്റോണിയ.

ടി-20യില്‍ തോല്‍പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്ന ടീമുകള്‍: മംഗോളിയ, ടര്‍ക്കി, സെന്റ് ഹെലേന, ഐല്‍ ഓഫ് മന്‍, ഫാല്‍ക്‌ലാന്‍ഡ് ദ്വീപുകള്‍, പാകിസ്ഥാന്‍’ – എന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ക്രിക്കറ്റ് ഐസ്‌ലാന്‍ഡ് കുറിച്ചത്.

 

ഇതോടെ ആരാധകരും പോസ്റ്റിന് പിന്നാലെ കൂടിയിരിക്കുകയാണ്. പാകിസ്ഥാനെയും ഉള്‍ക്കൊള്ളിച്ച നിങ്ങളുടെ ആത്മവിശ്വാസം സമ്മതിച്ച് തന്നേ പറ്റൂ എന്നും ഇനി ഓസ്‌ട്രേലിയയെ കൂടി തോല്‍പിക്കുന്ന കാര്യം പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു.

ഇക്കഴിഞ്ഞ പാകിസ്ഥാന്‍ – അയര്‍ലാന്‍ഡ് പരമ്പരക്ക് പിന്നാലെയാണ് പോസ്റ്റിലെ ഉള്ളടക്കം ആരാധകര്‍ വിലയിരുത്തുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ ഐറിഷ് ടീമിനോട് പരാജയപ്പെടേണ്ടി വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐസ്‌ലാന്‍ഡ് ക്രിക്കറ്റും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ലോകകപ്പിന് മുമ്പ് നടക്കുന്ന ടി-20 പരമ്പരയുടെ തിരക്കിലാണ് പാകിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലെത്തി നാല് മത്സരങ്ങളുടെ പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കുക.

മെയ് 22നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹെഡിങ്‌ലിയാണ് വേദി.

 

Content highlight: Cricket Iceland mocks Pakistan cricket team