ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് സമ്മാനത്തുക തുല്യമാക്കാനുള്ള തീരുമാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക പുരുഷ താരങ്ങളുടേതിന് തുല്യമാക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുത്തത്.
അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പുരുഷ ടീമിന് ലഭിക്കുന്ന അതേ സമ്മാനത്തുക തന്നെ. ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
വനിതാ ടി20 ലോകകപ്പിലെ വിജയികള്‍ക്ക് പത്തുലക്ഷം ഡോളറും റണ്ണേഴ്‌സ് അപ്പിന് അഞ്ച് ലക്ഷം ഡോളറും സമ്മാനത്തുകയായി നല്‍കുമെന്ന് ഐസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിയിരുന്നു.
2016ലെ ടി20 ലോകകപ്പില്‍ വിജയികളായ വെസ്റ്റ് ഇന്‍ഡീസിന്റെ പുരുഷ ടീമിന് 16 ലക്ഷം ഡോളറാണ് ഐ.സി.സി സമ്മാനത്തുകയായി നല്‍കിയത്.
അതുകൊണ്ടുതന്നെ ഇത്തവണ ഓസ്‌ട്രേലിയന്‍ വനിതാ ടീം കിരീടം നേടുകയാണെങ്കില്‍ അവര്‍ക്കും പുരുഷ ടീമിന് ലഭിച്ച തുക തന്നെ സമ്മാനത്തുകയായി നല്‍കുമെന്ന് ക്രിക്കറ്റ് ഒസ്‌ട്രേലിയഅറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പുരുഷ-വനിതാരങ്ങള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയിലെ വ്യത്യാസം ക്രിക്കറ്റ് ഓസ്‌ട്രേലിയ വനിതാ താരങ്ങള്‍ക്ക് നേരിട്ട് നല്‍കി നികത്തും.
കിരീടം നേടിയില്ലെങ്കിലും ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും ഫൈനലിലും പങ്കെടുക്കുമ്പോള്‍ പുരുഷ ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്രയാണോ അത്രതന്നെ തുക വനിതാ ടീമിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കും.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി കരറിലേര്‍പ്പെട്ട വനിതാ താരങ്ങളുടെ പ്രതിഫലം പുരുഷ താരങ്ങളുടെ പ്രതിഫലത്തിന് തുല്യമാക്കി 2017 ല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ