ടി-20 ലോകകപ്പിന് മുമ്പായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഇത്തവണത്തെ വേള്‍ഡ് കപ്പിന്റെ ആതിഥേയരുമായ ഓസ്‌ട്രേലിയ. ഇന്‍ഡീജീനസ് തീം കിറ്റാണ് (Indigenous-themed kit) ഓസീസ് ഇത്തവണത്തെ ലോകകപ്പില്‍ ധരിക്കുക.
ഓസ്‌ട്രേലിയയുടെ തനതായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതാണ് പുതിയ കിറ്റ്. ഇതാദ്യമായാണ് തങ്ങള്‍ ഇന്‍ഡീജീനസ് തീം ജേഴ്‌സിയില്‍ ഉപയോഗിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.
ബ്ലാക്ക് സ്ലീവും ഗോള്‍ഡ് ആന്‍ഡ് ഗ്രീന്‍ ഗ്രേഡിയന്റ് ട്രങ്കുമാണ് പുതിയ ജേഴ്‌സിക്കുള്ളത്. ഇതിന് പുറമെ മന്‍ഡാല ഡിസൈനുകളും ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള പാന്റ്‌സാണ് ഓസീസിന്റെ വേള്‍ഡ് കപ്പ് ജേഴ്‌സിയുടേത്.
ഇതിന് പുറമെ ടീമിന്റെ തൊപ്പിയില്‍ ബ്രൈമിന്‍ ട്രൈബുകളുടെയും ടോറസ് സ്‌ട്രെയ്റ്റ് ഐലാന്‍ഡറിന്റെയും പതാകകളും ആലേഖനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ കിറ്റില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് പുതിയ ജേഴ്‌സി ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓസ്‌ട്രേയയുടെ ഐക്കോണിക് നിറങ്ങളായ മഞ്ഞയും പച്ചയും മാത്രമായിരുന്നു ജേഴ്‌സിയിലുണ്ടായിരുന്നത്.
എന്നാല്‍ 2022 ലോകകപ്പിലേക്ക് വരുമ്പോള്‍ നിറത്തിലും ഡിസൈനിലും ഏറെ മാറ്റങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അതേസമയം, മികച്ച ടീമിനെ തന്നെയാണ് ഓസ്‌ട്രേലിയ ലോകകപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് പടയില്‍ അനുഭവസമ്പത്തുള്ള സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ ഇടം നേടിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ ടീം:
ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
Content Highlight: Cricket Australia reveals their World Cup Kit