ഫുട്ബോൾ ട്രാൻസ്ഫറുകളുടെ ചരിത്രത്തിലെ തന്നെ അപൂർവമായ സംഭവമായിരുന്നു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ലീഗ് പ്രവേശനം.
താരത്തെ ഏകദേശം 225 മില്യൺ യൂറോ മുടക്കിയായിരുന്നു അൽ നസർ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്തിൽ ചേർത്തത്. 2025 വരെ സൗദി ക്ലബ്ബിൽ കളിക്കാൻ അവസരമുള്ള റോണോക്ക് കരാർ അവസാനിച്ചാൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ സാധിക്കും.
എന്നാൽ ഇത് വരേക്കും അൽ നസറിനായി അരങ്ങേറ്റമത്സരം കളിക്കാത്ത റൊണാൾഡോക്ക് മുന്നേറ്റ നിരയിൽ സുഗമമായി കളിക്കുന്നതിനുള്ള സ്പേസ് ഉണ്ടാക്കാൻ അൽ നസർ അവരുടെ പ്രധാനപ്പെട്ട താരത്തെ വിൽക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
കാമറൂണിന്റെ സൂപ്പർ താരമായ വിൻസെന്റ് അബൂബക്കറിനെയാണ് സൗദി ക്ലബ്ബ് വിൽക്കാൻ ഒരുങ്ങുന്നത്. വിൻസെന്റ് നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ എളുപ്പത്തിൽ മറ്റു ക്ലബ്ബുകൾക്ക് അദ്ദേഹത്തെ വാങ്ങാൻ സാധിക്കും.
ലോകകപ്പിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിൻസെന്റ് അബൂബക്കറിന്റെ മികവിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്.
നിലവിൽ അൽ നസറിലും മികച്ച ഫോമിൽ കളിക്കുന്ന താരത്തിനെ യൂറോപ്യൻ ക്ലബ്ബുകൾ സ്വാന്തമാക്കിയാൽ പോലും അത്ഭുതപ്പെടാനില്ല എന്നാണ് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
താരത്തിന് അൽ നസറിൽ ഇനിയും ഒന്നര വർഷത്തോളം കോൺട്രാക്ടുണ്ട്. റൊണാൾഡോ ക്ലബ്ബിനായി മത്സരത്തിനിറങ്ങുമ്പോൾ നിലവിൽ ക്ലബ്ബിന്റെ മുന്നേറ്റത്തെ നയിക്കുന്ന വിൻസെന്റ് അബൂബക്കർ റൊണാൾഡോക്ക് നന്നായി കളിക്കാനുള്ള അവസരത്തിന് തടസ്സം സൃഷ്ടിച്ചേക്കാമെന്ന കണക്കുകൂട്ടലിലാണ് അൽ നസർ വിൻസെന്റിനെ വിൽക്കാൻ ശ്രമിക്കുന്നത്.
എന്നാൽ വിൻസെന്റിനെ ക്ലബ്ബ് വിറ്റേക്കില്ലെന്നും ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്ക് നൽകുക മാത്രമേ ചെയ്യുകയുള്ളുവെന്നുമുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.
അതേസമയം റൊണാൾഡോ അൽ നസറിനായി ഇത് വരേക്കും മത്സരിക്കാൻ ഇറങ്ങിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവർട്ടണോടുള്ള മത്സരത്തിൽ ആരാധകനോട് മോശമായി പേരുമാറിയതിന്റെ പേരിൽ ലഭിച്ച വിലക്ക് താരത്തിന് മാറികിട്ടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ക്ലബ്ബിൽ പേര് രജിസ്ട്രർ ചെയ്ത റോണോ ജനുവരി 22ന് ഇത്തിഫാക്കിനെതിരേയുള്ള മത്സരത്തിൽ കളിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights: create space forRonaldo Al Nassr is ready to sell their superstar