ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രത്തിന് വലിയ ഹൈപ്പാണുള്ളത്. അതിന് പ്രധാനകാരണം ദുല്‍ഖറിനുള്ള പാന്‍ ഇന്ത്യന്‍ റീച്ച് തന്നെയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിശ്രമില്ലാത്തെ സഞ്ചരിക്കുകയാണ് ദുല്‍ഖര്‍. ചിത്രത്തിന്റെ ചെന്നൈ പ്രൊമോഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചെന്നൈ എക്‌സ്പ്രസ്സ് അവന്യൂ മാളില്‍ നടന്ന ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തടിച്ചു കൂടിയ ജനാവലി വലിയ വരവേല്‍പ്പാണ് കിങ് ഓഫ് കൊത്തക്ക് നല്‍കിയത്.
പ്രൊമോഷന്‍ പരിപാടികള്‍ക്ക് ശേഷം മാളില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കഷ്ടപ്പെട്ടാണ് ബോഡി ഗാര്‍ഡ്‌സ് ദുല്‍ഖറിനേയും ഐശ്വര്യ ലക്ഷ്മിയേയും ദുല്‍ഖറിനേയും ജനക്കൂട്ടത്തിനിടയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്.
കലാപകാര നൃത്തചുവടുകളും തന്റെ ദുല്‍ഖര്‍ സൂര്യയുടെ സിനിമയിലെ പാട്ടും പാടി. ഇനി കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റ് ആണ്. കിങ് ഓഫ് കൊത്തയുടെ ബുക്കിങ് ചരിത്രമായി മാറുന്ന കാഴ്ചയാണ് ബുക്ക് മൈ ഷോയില്‍ കാണുന്നത്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതല്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ് കിങ് ഓഫ് കൊത്ത.
അന്യഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും ആദ്യ ദിനത്തിന്റെ റിപ്പോര്‍ട്ടിനു ശേഷമാണ് അഡിഷണല്‍ ഷോകള്‍ ആരംഭിക്കുന്നത്. കിങ് ഓഫ് കൊത്തക്കു ആദ്യ ദിനങ്ങളിലെ നോര്‍മല്‍ ഷോകള്‍ ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് രാത്രി അഡിഷണല്‍ ഷോകള്‍ പ്രമുഖ തിയേറ്ററുകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു കോടിയില്‍ പരം രൂപയുടെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ റിലീസിന് ദിവസങ്ങള്‍ ഇനിയും ശേഷിക്കെ നടന്ന ചിത്രത്തിന് ഓഗസ്റ്റ് 24ന് രാവിലെ ഏഴുമണിക്ക് തന്നെ നൂറില്‍ പരം ഫാന്‍സ് ഷോകളുമായി ഹൗസ്ഫുള്‍ ഷോകള്‍ ആരംഭിക്കും.
അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.