| Saturday, 1st August 2020, 3:21 pm

വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: വിശാഖപട്ടണം കപ്പല്‍ശാലയില്‍ ക്രെയില്‍ തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കപ്പല്‍ശാലയിലെ ക്രെയിന്‍ പരിശോധനയ്ക്കിടെയാണ് അപകടം നടന്നത്. ഷിപ്പ്യാര്‍ഡിലെ യന്ത്രങ്ങള്‍ നീക്കുന്നതിനുള്ള ക്രെയിന്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ഇരുപതിലധികം ജോലിക്കാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍ നിന്നവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റവരെ പൊലീസും സുരക്ഷാസേനയും എത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ടൂറിസം മന്ത്രി മുത്തംഷെട്ടി ശ്രീനിവാസ റാവു ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more