പട്ടേൽ പ്രതിമയിലെ വിള്ളലുകൾ; സത്യാവസ്ഥ എന്ത്?
national news
പട്ടേൽ പ്രതിമയിലെ വിള്ളലുകൾ; സത്യാവസ്ഥ എന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 02, 06:21 pm
Sunday, 2nd December 2018, 11:51 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ നര്‍മദാ തീരത്ത് പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിമ ഇപ്പോൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്രതിമയായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്.

Also Read ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

3000 കോടി മുടക്കി നിർമ്മിച്ച പ്രതിമയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു എന്ന രീതിയിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വാർത്തകൾ പ്രചരിക്കുന്നത്. രാജീവ് ജെയിന്‍ എന്നൊരാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ട പോസ്റ്റിൽ ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനു പിന്നീട് വാട്സാപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും വൻ പ്രചാരം ലഭിച്ചു.

Also Read വില്ലത്തിയായി ഞെട്ടിച്ച് മധുബാല; “അഗ്‌നിദേവി”ന്റെ ട്രെയ്‌ലർ കാണാം

ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ് ആൾട്ട് ന്യൂസ് എന്ന ഫാക്റ്റ് ചെക്കിങ് വെബ്സൈറ്റ് വിള്ളൽ എന്ന് പറയപ്പെടുന്നതിന്റെ വീഡിയോയും മറ്റും പരിശോധിച്ചത്. പ്രതിമയില്‍ കാണുന്ന വെളുത്ത വരകള്‍ കാണിച്ചാണ് പട്ടേല്‍ പ്രതിമയില്‍ വിള്ളല്‍ എന്ന് അവകാശപ്പെടുന്നത് എന്ന് ആൾട്ട് ന്യൂസ് പറഞ്ഞു.

എന്നാൽ ഉരുക്കുപാലികൾ കൊണ്ടുണ്ടാക്കിയ പട്ടേൽ പ്രതിമയിൽ കാണുന്ന വെള്ള വരകൾ ഇതിന്റെ ജോയിന്റുകൾ ആണെന്ന കണ്ടെത്തലിലാണ് അവർ എത്തിച്ചേർന്നത്. അടുത്ത് നിന്ന് കാണുമ്പോൾ ഇത് വിള്ളലുകളായി തോന്നുന്നതാണെന്നും ഇവർ പറയുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റി സി.ഇ.ഒ. ആയ ഐ.കെ. പട്ടേലും ഈ കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.