തിരുവനന്തപുരം: ചികിത്സാ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്കായുള്ള അപേക്ഷ നല്‍കി. ഇതോടെ സി.പി.ഐ.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറിയെത്തും.
ആറു മാസത്തേക്കാണ് കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും കോടിയേരി വിട്ടു നിന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവധി ആവശ്യപ്പെട്ടുകൊണ്ടുളള കോടിയേരിയുടെ അപേക്ഷയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച തീരുമാനമെടുക്കും.
വിദഗ്ധ ചികിത്സക്കായി കോടിയേരി അടുത്തിടെ വിദേശത്തേക്ക് പോയിരുന്നു. ചികിത്സ നീട്ടേണ്ടതിനാലാണ് പുതിയ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോടിയേരിയുടെ അഭാവത്തില്‍ എം.എ ബേബിയായിരിക്കും സംസ്ഥാന സെക്രട്ടറി ചുമതല ലഭിക്കാന്‍ സാധ്യത. ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, എ.വിജയരാഘവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.