തിരുവനന്തപുരം: ചികിത്സാ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്കായുള്ള അപേക്ഷ നല്‍കി. ഇതോടെ സി.പി.ഐ.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറിയെത്തും.
ആറു മാസത്തേക്കാണ് കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും കോടിയേരി വിട്ടു നിന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവധി ആവശ്യപ്പെട്ടുകൊണ്ടുളള കോടിയേരിയുടെ അപേക്ഷയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച തീരുമാനമെടുക്കും.