| Thursday, 16th September 2021, 2:54 pm

സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു.

ആഗസ്റ്റ് അവസാനത്തോടെ കൊവിഡ് ബാധിച്ച ഗൗതം ദാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2018 മുതല്‍ ദാസ് ആണ് സംസ്ഥാനത്ത് സി.പി.ഐ.എമ്മിനെ നയിക്കുന്നത്. 1968 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1986 ലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1994 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര കമ്മിറ്റി അംഗമായ ദാസ് ത്രിപുര സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ഡെയ്‌ലി ദേശര്‍കഥയുടെ എഡിറ്ററായി 1979 മുതല്‍ 2015 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഗര്‍ത്തല പ്രസ് ക്ലബിന്റെ സ്ഥാപകനുമാണ് ദാസ്.

ഗൗതം ഗാസിന്റെ നിര്യാണത്തില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPM’s Tripura unit secretary Goutam Das dies at 70 during COVID treatment

Latest Stories

We use cookies to give you the best possible experience. Learn more