Advertisement
Kerala News
പാചകവാതകവുമായി വന്ന ലോറികളുടെ ടയറിന്റെ കാറ്റ് തുറന്ന് വിട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊടി നാട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 05, 11:38 am
Sunday, 5th May 2019, 5:08 pm

കൊല്ലം: പാചകവാതക സിലിണ്ടറുകളുമായെത്തിയ ലോറികള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കരുനാഗപ്പള്ളിയില്‍ ഓച്ചിറയ്ക്കടുത്ത് വീടുകളിലേക്ക് വിതരണം ചെയ്യാനായി പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറികളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഓച്ചിറയിലെ ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപത്ത് വച്ച് ലോറികള്‍ തടഞ്ഞത്. ടയറിലെ കാറ്റ് ഊരിവിട്ട സംഘം വാഹനങ്ങളില്‍ കൊടിയും നാട്ടി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് ഇടപെട്ടാണ് വാഹനങ്ങളില്‍ നിന്നും കൊടികള്‍ നീക്കം ചെയ്ത്. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് പാചകവാതകം വിതരണം ചെയ്തു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.