| Friday, 15th June 2018, 10:00 am

ആത്മഹത്യ കുറിപ്പെഴുതി വെച്ച് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ണമാലി തീരത്തടിഞ്ഞ നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈപ്പിന്‍: ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കഴിഞ്ഞ ദിവസം കായലില്‍ ചാടിയ എളങ്കുന്നത്ത് പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(74)ന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സി.പി.ഐ.എം. നേതാവായ കൃഷ്ണന്‍ പാര്‍ട്ടിക്കെതിരേ ആത്മഹത്യാകുറിപ്പെഴുതിയാണ് കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് ഇയാള്‍ കായലിലേക്ക് ചാടിയത്.

ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് ചാടിയത്. മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.


ALSO READ: വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും സി.ഐ.എയുടെ മതതീവ്ര സംഘങ്ങളുടെ പട്ടികയില്‍; ആര്‍.എസ്.എസും രാഷ്ട്രീയ സമ്മര്‍ദ്ദ സംഘടനാ പട്ടികയില്‍


തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more