തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംഭവത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സെക്രട്ടറിയെറ്റ് വിലയിരുത്തി.
സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിയുടെ വിശദീകരണം സെക്രട്ടറിയേറ്റില്‍ അവതരിപ്പച്ചത്. ക്ഷേത്രാചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.
Also Read: ജനാധിപത്യമെന്നാല്‍ അധികാരത്തില്‍ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല: പിണറായി
ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ബി.ജെ.പി വിഷയം വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും യോഗം വിലയിരുത്തി. മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് സി.പി.ഐ.എം തീരുമാനം.
ശ്രീകൃഷണജയന്തി ദിനത്തിലായിരുന്നു മന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാടും കഴിപ്പിച്ചാണ് മന്ത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തോടെ വെളിവായത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.