| Friday, 18th December 2020, 2:49 pm

'പൂജ്യം വോട്ട്'; കൊടുവള്ളി ചുണ്ടപ്പുറം സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് ലഭിച്ച ചുണ്ടപ്പുറം ബ്രാഞ്ച് സി.പി.ഐ.എം പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച സ്ഥലമാണ് ചുണ്ടപ്പുറം ഡിവിഷന്‍.

ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.പി റഷീദിന് വോട്ടൊന്നും കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റാണ് തീരുമാനം എടുത്തത്. ജില്ലാ കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാത്ത സംഭവം വലിയ വിവാദമായിരുന്നു.

ചുണ്ടപ്പുറം വാര്‍ഡില്‍ ആദ്യം കാരാട്ട് ഫൈസലിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു.

തുടര്‍ന്നാണ് ആരോപണ വിധേയനായ ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:CPM Dismissed Chundappuram Branch

We use cookies to give you the best possible experience. Learn more